News Desk

2021-04-24 06:28:16 pm IST
ദോഹ: ഖത്തറില്‍ ഏപ്രില്‍ 26 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 28 ബുധനാഴ്ച വരെ ഇടവിട്ട് മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

തിങ്കളാഴ്ച ഉച്ചക്ക് ശേഷം ബുധനാഴ്ച വരെ രാജ്യത്ത് മഴ മേഘങ്ങളുടെ അളവ് ക്രമേണ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടവിട്ട് മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുണ്ടാവുകയും ചിലപ്പോള്‍ പൊടിപടലമുണ്ടാവുകയും ചെയ്യും.

അതേസമയം, ഈ കാലയളവില്‍ രാജ്യത്തെ എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top