News Desk

2021-03-15 11:31:52 am IST


ദോഹ: ലോക സാമ്പത്തിക ഫോറത്തിന്റെ 'യങ് ഗ്ലോബല്‍ ലീഡര്‍' ആയി ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി തിരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി ബിസിനസ് ഡവലപ്മെന്റ് മാനേജിങ് ഡയറക്ടരാണ് ഷെയ്ഖ അല്‍അനൗദ്. 

യങ് ഗ്ലോബല്‍ ലീഡേഴ്സ് ക്ലാസ് 2021-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഖത്തരിയാണ് ഇവര്‍. 56 രാജ്യങ്ങളില്‍ നിന്നുള്ള യുവ നേതാക്കളെയാണ് ഈ വര്‍ഷം തിരഞ്ഞെടുത്തത്.

സമൂഹത്തില്‍ കല, സംസ്‌കാരം, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ പുതുമകള്‍ നിറഞ്ഞ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച 40 വയസ്സില്‍ താഴെയുള്ളവരാണ് യങ് ഗ്ലോബല്‍ ലീഡര്‍ ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top