News Desk

2021-03-25 05:24:47 pm IST
ദോഹ: ഷൂട്ടിംഗ് ലോക കപ്പില്‍ വെള്ളി മെഡല്‍ നേടിയ ഖത്തര്‍ ടീമിന് ഡല്‍ഹിയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ ഖാത്തിര്‍ അല്‍ ഖാത്തിര്‍ പ്രത്യേക സ്വീകരണം നല്‍കി. 

ലണ്ടന്‍ ഒളിമ്പിക്‌സ് വെങ്കല ജേതാവ് നസീര്‍ സലേഹ് അല്‍ നേതൃത്വം നല്‍കിയ പുരുഷ ഷൂട്ടിംഗ് ടീമാണ് ഡല്‍ഹിയില്‍ ഡോക്ടര്‍ കര്‍ണി സിങ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ലോക കപ്പ് ഷൂട്ടിങ്ങില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഖത്തര്‍ ടീമിന്റെ ഈ നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്ന് അംബാസിഡര്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ ഒളിമ്പിക് കമ്മറ്റിക്ക് നേതൃത്വം നല്‍കുന്ന ഷെയ്ഖ് ജൗആന്റെ നേതൃത്വത്തില്‍ ഖത്തറിന്റെ വിവിധ കായിക ടീമുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി അല്‍ ഖാത്തിര്‍ ചൂണ്ടിക്കാട്ടി. ഖത്തറിലെ അറബ് പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top