ദോഹ: കൊവിഡിനു ശേഷം ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപെട്ട് ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ഇന്ന് വൈകീട്ട് പാര്‍ലമെന്റ് പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് പ്രവാസികളുടെ ക്ഷേമവുമായി ബന്ധപെട്ട് കൊണ്ട് സൗദിയടക്കം എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. കൊവിഡ് സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസികളെ നാടുകളിലേക്ക് തിരിച്ചു കൊണ്ടുവരാനായി നടത്തിയ പരിശ്രമങ്ങള്‍ വിജയകരമാണ്.
പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രകള്‍, അവരുടെ വരുമാന സ്രോതസുകള്‍ സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയം അതീവ ശ്രദ്ധ വച്ച് പുലര്‍ത്തിയെന്നും വിദേശകാര്യാ മന്ത്രിയെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക