News Desk

2021-04-04 09:48:22 pm IST
ദോഹ: ഖത്തറില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനും ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കാനുമായി വെസ്റ്റ്ബേ നോര്‍ത്ത് ബീച്ച് പ്രൊജക്ട് എന്ന പേരില്‍ രാജ്യത്ത് വന്‍ ടൂറിസം പദ്ധതി വരുന്നു.

ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള പദ്ധതി ഭാഗമായി ആറ് പുതിയ ബീച്ചുകളും നിരവധി ഹോട്ടലുകളുമാണ് ഒരുങ്ങുന്നത്. വെസ്റ്റ്ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് 10 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തുന്ന ദൂരത്താണ് പദ്ധതി.

ആദ്യഘട്ടത്തില്‍ ആറ് ബീച്ചുകള്‍ നിര്‍മ്മിക്കും. ബാക്കി പിന്നീട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു പബ്ലിക് ബീച്ചും 12 സ്വകാര്യ ബീച്ചുകളുമാണുള്ളത്. ഹോട്ടലുകള്‍ക്ക് കീഴിലാണ് സ്വകാര്യ ബീച്ചുകള്‍. 60,200 ചതുരശ്ര മീറ്റര്‍ ഏരിയയിലാണ് ഇത് ഒരുങ്ങുന്നത്. ബീച്ചുകളില്‍ കായിക വിനോദങ്ങള്‍ക്ക് ഉള്‍പ്പെടെ സൗകര്യമുണ്ടാവും.

കുടുംബങ്ങള്‍ക്കും സഞ്ചാരികള്‍ക്കുമുള്ള വിനോദകേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണ ശാലകള്‍, കോഫി ഷോപ്പുകള്‍, കുട്ടികളുടെ കളിസ്ഥലം, നടത്തത്തിനും വ്യായാമത്തിനുമുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 2022 ആഗസ്റ്റില്‍ ലോകകപ്പിന് തൊട്ടുമുമ്പായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top