News Desk

2021-03-03 04:36:02 pm IST
ബാങ്കോക്: കടല്‍ത്തീരത്ത് നിന്ന് ലഭിച്ച ഒരു വലിയ കട്ട കിട്ടുമ്പോള്‍ അതിന്റെ മൂല്യത്തെക്കുറിച്ച് സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്ലാന്‍ഡുകാരിയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ പിന്നീടാണ് തിമിംഗലം ഛര്‍ദിച്ച ആമ്പര്‍ഗ്രിസാണ് ഇതെന്നും രണ്ട് കോടിയോളം മൂല്യമുണ്ടെന്നും അറിയുന്നത്. 

വ്യാവസായികമായി ഏറെ വിലപിടിപ്പുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. സുഗന്ധദ്രവ്യനിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്‌കൃതവസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലം ഛര്‍ദിക്കുമ്പോള്‍ പുറത്തുവരുന്നതാണിത്. ആമ്പര്‍ഗ്രിസാണെന്നുറപ്പിക്കാന്‍ സിരിപോണും അയല്‍വാസികളും കൂടി അതിനെ ചൂടാക്കി നോക്കുകയും ചെയ്തു. ഒഴുകി നടക്കുന്ന പൊന്നെന്നും കടലിലെ നിധിയെന്നും അറിയപ്പെടുന്നതാണ് ആമ്പര്‍ഗ്രിസ്. 

തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ് ഇത്. അധികമാവുന്ന ആമ്പര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തുവിടുന്നതാണ്. ഉരുകിയ വസ്തു തണുത്തപ്പോള്‍ വീണ്ടുമുറഞ്ഞ് പഴയനിലയിലെത്തിയതോടെ അത് വിലമതിക്കാനാവാത്ത ആമ്പര്‍ഗ്രിസാണെന്ന് തിരിച്ചറിഞ്ഞു. ചൂടാക്കിയപ്പോള്‍ ഉണ്ടായ ഗന്ധവും ആമ്പര്‍ഗ്രിസാണെന്നുറപ്പിക്കാന്‍ സഹായിച്ചതായി സിരിപോണിന്റെ അയല്‍വാസികള്‍ പറഞ്ഞു. 

ദീര്‍ഘവൃത്താകൃതിയുള്ളതാണ് ഈ കട്ട. ഏഴ് കിലോ ഭാരവും 12 ഇഞ്ച് വിസ്താരവും 24 ഇഞ്ച് നീളവുമുണ്ട് ആമ്പര്‍ഗ്രിസിന്.മുന്‍ വില്‍പന വിലയനുസരിച്ച് ഇത്രയും ഭാരമുള്ള ആമ്പര്‍ഗ്രീസിന് 186,500 പൗണ്ട് വില വരും. (ഏകദേശം 1,90,22,000 രൂപ). വിദഗ്ധര്‍ വീട്ടിലെത്തി തന്റെ കയ്യിലുള്ളത് ആമ്പര്‍ഗ്രിസാണെന്ന് സ്ഥിരീകരിക്കുന്നത് കാത്തിരിക്കുകയാണ് സിരിപോണ്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top