News Desk

2021-03-08 10:35:30 pm IST
ദോഹ: ഖത്തറില്‍ രോഗലക്ഷണമില്ലാത്ത തൊഴിലാളികള്‍ക്കും ബാച്ചിലേഴ്സിനും സ്വദേശത്തേക്ക് പോകാന്‍ സൗജന്യ കൊവിഡ് പരിശോധന ലഭ്യമാണ്. ഇതിനായി ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. 

ഇതോടൊപ്പം, ഒരേ കമ്പനിയിലെ രണ്ടില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനായി ഉണ്ടെങ്കില്‍ മന്‍ദൂബിനെ ഇക്കാര്യം ഏല്‍പിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മന്‍ദൂബ് കാര്‍ഡുമായി ജീവനക്കാരുടെ രേഖകള്‍ സഹിതം വന്നാല്‍ ഒന്നിച്ച് ഹമദില്‍ പോയി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള നമ്പര്‍ കൊടുക്കുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top