News Desk

2021-06-10 09:34:33 pm IST
ഭൂരിഭാഗം ആളുകളുടെ നിത്യേനയുള്ള ഭക്ഷണ ശീലങ്ങളിലെ ഒരു പ്രധാന ഘടകമാണ് പഞ്ചസാര. പഞ്ചസാര ശരീരത്തിന് അത്ര ഗുണകരമായ  ഒന്നല്ല. പഞ്ചസാരയുടെ അമിത ഉപഭോഗം ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങള്‍, വാര്‍ദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പൊതുവെ പഞ്ചസാര ഉപയോഗിക്കുന്നവരായിരിക്കും ഏറെക്കുറെ ആളുകളും. 

എന്നാല്‍ പഞ്ചസാര പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഹാരത്തിലെ പോഷകമൂല്യം ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ ആസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണത്തിനുള്ള ഒരു വലിയ പടിയാണ് പഞ്ചസാര ഒഴിവാക്കുക എന്നത്.

പഞ്ചസാരയുടെ അമിത ഉപയോഗം മൂലം നിരവധി അസുഖങ്ങളാണ് ആളുകള്‍ക്കിടയില്‍ കണ്ടു വരുന്നത്. ഇത്തരത്തില്‍ രോഗങ്ങള്‍ പിടിപെടുമ്പോള്‍ ഭക്ഷണങ്ങളില്‍ നിന്നും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായി പഞ്ചസാര ഉപയോഗിക്കുന്ന ആള്‍ പെട്ടെന്ന് അത് നിര്‍ത്തിയാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും എന്നതാണ് യാഥാര്‍ത്ഥ്യം. 

അമിതമായ പഞ്ചസാര കഴിക്കുന്ന ഒരാള്‍ പെട്ടെന്ന് അത് നിര്‍ത്തിയാല്‍ ആസക്തിക്കും മാനസികനിലയുടെ വ്യതിയാനത്തിനും കാരണമാകും. ഇത് ഒഴിവാക്കുന്നത് നിങ്ങളുടെ തലച്ചോറിലെ ഒരു ഡോപാമൈന്‍ പ്രതികരണം സജീവമാക്കുകയും മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. 

ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, വിയര്‍പ്പ്, പ്രകോപിപ്പിക്കാവുന്ന മാനസികാവസ്ഥ എന്നിവയില്‍ വ്യത്യാസമുണ്ടാക്കാം. പഞ്ചസാര ലോഡ് ചെയ്യുന്നത് പോഷക സാന്ദ്രമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ പരിമിതപ്പെടുത്തുന്നു. എന്നാല്‍ നിങ്ങള്‍ അതില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിലെ ഊര്‍ജോല്‍പാദനത്തിന് കൂടുതല്‍ ഇടം ലഭിക്കും.

പഞ്ചസാരയുടെ ഉപയോഗം ഉപേക്ഷിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം തോന്നാം. ശരീരത്തിലെ പഞ്ചസാരയുടെ ആസക്തിയെ ആശ്രയിച്ച്, വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത ലക്ഷണങ്ങള്‍ അനുഭവിക്കുന്നു. പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുമ്പോള്‍, തലവേദന, കുറഞ്ഞ ഊര്‍ജ്ജ നില എന്നിവ പോലുള്ള പിന്‍വലിക്കല്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. 

ചില സന്ദര്‍ഭങ്ങളില്‍ ഇത് വിപരീതമായിരിക്കാം. പഞ്ചസാര നിറയ്ക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക് അനുഭവപ്പെടാത്തതിനാല്‍ കൂടുതല്‍ ഊര്‍ജ്ജവും ഉല്‍പാദനക്ഷമതയും അനുഭവപ്പെടാം. വിശപ്പും ദാഹവും അനുഭവപ്പെടാം. ജലാംശം നിലനിര്‍ത്തുന്നതിലൂടെ ദാഹം ശമിപ്പിക്കുക. കാരണം ഇത് നിങ്ങളുടെ ആസക്തിയെ നിയന്ത്രിക്കും.

ഒരു മാസത്തോളം പഞ്ചസാര ഉപയോഗിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലും ആരോഗ്യനിലയിലും പ്രകടമായ വ്യത്യാസങ്ങളുണ്ടാകും. പഞ്ചാസര മൂലമുള്ള ആര്‍ത്തി നിയന്ത്രിക്കാനാകും, മാനസികാരോഗ്യം കൂടുതല്‍ മെച്ചപ്പെടും. പല്ലിന്റെ ആരോഗ്യവും കൂടുതല്‍ ഗുണപരമായ രീതിയിലേക്ക് മാറും. പഞ്ചസാര ചേര്‍ത്ത മധുരവിഭവങ്ങള്‍ കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം അപ്രത്യക്ഷമാകും, ആരോഗ്യപരമായ ഗുണങ്ങള്‍ നിങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങും. 




Top