News Desk

2021-03-04 11:25:09 pm IST
ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ ഡെസ്‌ക്‌ടോപ്പ് ആപ്പു വഴി ഇനി വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാം. ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പാക്കിയാണ് ഇത് രൂപകല്‍പന ചെയ്തത്. 

എല്ലാവര്‍ക്കും ആശ്രയിക്കാവുന്നതും മികച്ച ഗുണനിലവാരമുള്ളതുമാകും ഡെസ്‌ടോപ് വഴിയുള്ള പുതിയ സംവിധാനമെന്ന് ഫേസ്ബുക്കിന്റെ നേതൃത്വത്തിലുള്ള കമ്പനി വ്യക്തമാക്കി.

നിലവില്‍ രണ്ടുപേര്‍ തമ്മിലുള്ള കോളുകള്‍ക്കാണ് സൗകര്യമുള്ളത്. ഇത് ഭാവിയില്‍ ഗ്രൂപ് കോളുകളാക്കി വികസിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തിനിടെ, വാട്‌സ്ആപ്പ്  കോളുകളില്‍ വലിയ വര്‍ധനയുണ്ടായതായി കമ്പനി അറിയിച്ചു. 

കമ്പ്യൂട്ടറിലും ഫോണിലും ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോഴേ കോളുകള്‍ സാധ്യമാകൂ. ഉപയോക്താക്കള്‍ കമ്പ്യൂട്ടറിന്റെ മൈക്രോഫോണും കാമറയുമായി ബന്ധം സ്ഥാപിക്കാന്‍ വാട്‌സ്ആപ്പിന് അനുമതി നല്‍കുകയും വേണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top