News Desk

2021-04-05 05:26:13 pm IST

ന്യൂയോര്‍ക്ക്: മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് രണ്ട് സുപ്രധാന മാറ്റങ്ങളുമായി എത്തുന്നു. തീം സംവിധാനത്തിലും വോയിസ് മെസേജിലുമാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

നിലവില്‍ വാട്‌സ്ആപ്പില്‍ ഡാര്‍ക്, ലൈറ്റ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള തീമാണുള്ളത്. തീം പല കളറുകളില്‍ മാറ്റാന്‍ ടെലിഗ്രാം അവതരിപ്പിച്ചിച്ച ഫീച്ചറാണ് വാട്‌സ്ആപ്പും പരീക്ഷിക്കാനൊരുങ്ങുന്നത്. 

ആപ്പിന്റെ നിലവിലെ തീമായ ഇരുണ്ട നീല നിറം മാറ്റി പല കളറുകള്‍ പരീക്ഷിക്കാനുള്ള സൗകര്യമായിരിക്കും വാട്‌സ്ആപ്പ് നല്‍കുക. ചാറ്റ് ബബ്‌ളുകളുടെ നിറവും മാറ്റാന്‍ കഴിഞ്ഞേക്കും. അതേസമയം, ഈ ഫീച്ചര്‍ എന്ന് വരുമെന്ന വിവരം വാട്‌സ്ആപ്പ് ഔദ്യേഗികമായി പുറത്തുവിട്ടിട്ടില്ല.

വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരിക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു സവിശേഷത. നമുക്ക് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ 1x, 1.5x,2x സ്പീഡുകളില്‍ സെറ്റ് ചെയ്ത് കേള്‍ക്കാന്‍ സാധിക്കുന്നതാണീ ഫീച്ചര്‍. നിലവില്‍ ഐ.ഒ.എസ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വാട്‌സ്ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top