News Desk

2021-03-07 02:29:35 pm IST

ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിനോ മൂന്നാം കക്ഷിക്കോ പങ്കുവെക്കാന്‍ അധികാരം നല്‍കുന്ന സ്വകാര്യത നയവുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തില്‍ ഉറച്ച് വാട്‌സ്ആപ്പ്. നയം അംഗീകരിക്കുന്നതിന് യൂസര്‍മാര്‍ക്ക് മെയ് 15 വരെ സമയപരിധി നല്‍കിയിട്ടുണ്ട്. 

തങ്ങളുടെ സേവനം ഉപയോഗിക്കാനായി മെയ് 15-നകം പുതിയ പ്രൈവസി പോളിസി അംഗീകരിക്കണമെന്ന് വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് വീണ്ടും ഇന്‍-ആപ്പ് സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. 

'ഞങ്ങളുടെ നിബന്ധനകളും സ്വകാര്യതാ നയവും മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ തീയതിക്ക് ശേഷവും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാന്‍ ദയവായി ഈ അപ്ഡേറ്റുകള്‍ സ്വീകരിക്കുക,' അറിയിപ്പില്‍ പറയുന്നു.

ഫെബ്രുവരി എട്ടിന് പുറത്തുവിട്ട സ്വകാര്യതാ നയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് ഇത്രയും കാലം നീട്ടിവെച്ചതിനുള്ള വാട്‌സ്ആപ്പിന്റെ വിശദീകരണം, യൂസര്‍മാര്‍ക്ക് അവയെ കുറിച്ച് പഠിച്ച് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സമയം അനുവദിക്കുകയായിരുന്നു എന്നാണ്. 

'യൂസര്‍മാര്‍ അയക്കുന്ന സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണെന്നും അയച്ചയാള്‍ക്കും സ്വീകരിച്ചയാള്‍ക്കുമല്ലാതെ അതൊരിക്കലും തങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ലെന്നും' കമ്പനി വ്യക്തമാക്കുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top