News Desk

2021-03-07 08:45:38 pm IST
വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം ആണ് വാട്‌സ് ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരാള്‍ക്ക് അയയ്ക്കുന്ന വാട്സ് ആപ്പ് സന്ദേശം (മീഡിയ ഫയല്‍ ഉള്‍പ്പടെ) ഏഴു ദിവസം കഴിയുമ്പോള്‍ അപ്രത്യക്ഷമാകുന്നതായിരുന്നു ആ ഫീച്ചര്‍. എന്നാല്‍ ഇതിന്റെ കാലവധി വാട്‌സ് ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറായി കുറയ്ക്കാനാണ് വാട്‌സ് ആപ്പിന്റെ തീരുമാനം.

വാട്‌സ് ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്‌സ് ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. അതേസമയം, 24 മണിക്കൂര്‍ എന്നത് ഓപ്ഷണലാണ് എന്നാണ് ലഭിക്കുന്ന സൂചന. വേണമങ്കില്‍ ഉപയോക്താവിന് പഴയ പോലെ ഏഴ് ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലവധി സ്വീകരിക്കാം. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top