News Desk

2021-03-05 01:29:36 pm IST
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ സമാപിക്കും. അശേഷം ഞായറാഴ്ച സംസ്ഥാനത്തെ ലീഗ് ഭാരവാഹികളെയും ജില്ല, മണ്ഡലം നേതാക്കളെയും വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങള്‍ തേടും. ഏഴാം തീയതി ചേരുന്ന നേതൃത്വ യോഗത്തിനു ശേഷം ഒമ്പതിനോ പത്തിനോ ആയിട്ട് പ്രഖ്യാപനമുണ്ടായേക്കുമെന്ന സൂചനയും അദ്ദേഹം മുന്നോട്ടുവെച്ചു. 

നിലവിലെ സീറ്റുകളില്‍ ലീഗ് തന്നെയാകും മത്സരിക്കുകയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കും. യു.ഡി.എഫില്‍ തര്‍ക്കങ്ങളൊന്നുമില്ല. തീര്‍ക്കാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top