News Desk

2020-10-23 07:46:24 pm IST
ഹെയര്‍ സ്‌റ്റൈലുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് പുരുഷന്മാര്‍ക്ക് ഒരു ഹരമുള്ള കാര്യമാണ്. പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക്. പുരുഷന്മാര്‍ക്കിണങ്ങുന്ന ഹെയര്‍സ്‌റ്റൈലുകള്‍ നിരവധിയുണ്ട്. അതിലൊന്നാണ് ഹൈഫെയ്ഡ് ക്വിഫ് ഹെയര്‍കട്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ ഹിറ്റാണ് ഈ ഹെയര്‍ കട്ട്. മെസി ടെക്‌സ്ച്ചറും ഫ്‌ളോയും നല്‍കുന്ന ഈ ഹെയര്‍കട്ട് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മുടിയുടെ മുകള്‍ ഭാഗത്തിനാണ്.

മെസ്സി അണ്ടര്‍കട്ട് ഹെയര്‍ സ്റ്റെല്‍ നല്ല ഉള്ളുള്ള മുടിക്ക് ചേരുന്ന ഹെയര്‍കട്ടാണിത്. തലയുടെ വശങ്ങള്‍ രണ്ടും ഷേവ് ചെയ്ത് മുടിയുടെ മുകള്‍ ഭാഗത്ത് നീളം നിലനിര്‍ത്തുന്ന രീതിയിലാണ് ഈ ഹെയര്‍കട്ട് ചെയ്യുക. മുടിക്ക് നാച്ചുറല്‍ ലുക്ക് നല്‍കാനാണ് മോഡേണ്‍ സ്ലിക്കിഡ് ബാക്ക് ഹെയര്‍ കട്ട്. മുടി പുറകിലേക്ക് ചീകി ബ്ലോ ഡ്രൈ ചെയ്യുന്ന രീതിയാണ് ഇത്. നാച്ചുറല്‍ ഫ്‌ളോ ഹെയര്‍സ്‌റ്റൈല്‍, ഹൈലോ ഫെയ്ഡ് വിത്ത് സര്‍ജിക്കല്‍ ലൈന്‍ ലോങ് ഫ്രിന്‍ജ്, ലോങ് ബ്രഷ്ഡ് ബാക്ക് ഹെയര്‍, അണ്ടര്‍കട്ട് മെസി ഹെയര്‍ വിത്ത് ലോങ് ഫ്രിന്‍ജ്, ടെക്‌സ്ചര്‍ ഹെയര്‍കട്ട്, എന്നിവയാണ് പുരുഷന്മാര്‍ക്കിണങ്ങുന്ന മറ്റു ഹെയര്‍ കട്ടുകള്‍.

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എന്തു ചെയ്യണമെന്ന് ആളുകള്‍ ചോദ്യം ഉന്നയിക്കാറുണ്ട്. എഗ്വാഷ് എന്നത് ഈ ചോദ്യത്തിനുള്ള ഒരു ഉത്തരമാണ്. മുട്ടയുപയോഗിച്ച് മുടി കഴുകുക എന്നതാണ് ഇത്. മുടിക്ക് വളരെ നല്ലതാണ് എഗ്‌വാഷ്. മാസത്തിലൊരിക്കല്‍ മുട്ടയുപയോഗിച്ച് മുടി കഴുകാവുന്നതാണ്. അത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും മുടിയിഴകളെ മൃദുവാക്കുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top