News Desk

2022-01-14 05:00:41 pm IST
ദോഹ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള വൈറസിനെ തടയുന്നതിന് ഫേസ്മാസ്‌ക്കുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. മാസ്‌ക് വായ മാത്രമല്ല, മൂക്കും വായയും മറയ്ക്കണം. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താന്‍ ഇത് സഹായിക്കും.

തുണിമാസ്‌ക്കുകളെക്കാള്‍ കൂടുതല്‍ ഫലപ്രദം മൂന്ന് ലെയറുകള്‍ അടങ്ങിയ മെഡിക്കല്‍ മാസ്‌കാണെന്നും  മന്ത്രാലയം പറഞ്ഞു. പ്രായമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരോ പോലുള്ള വൈറസ് അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ആളുകള്‍ എന്‍ 95 മാസ്‌കുകള്‍, കെ.എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH






Top