Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-11 04:12:49am IST

ഇസ്ലാമാബാദ്: ഈ മാസം 22ന് ഇമ്രാന്‍ ഖാന്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തങ്ങള്‍ക്ക് അക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് അമേരിക്ക രംഗത്ത്. ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയമാണ് പറഞ്ഞത്.

ഇമ്രാന്‍ ഖാന്‍ തന്റെ ആദ്യ അമേരിക്കന്‍സന്ദര്‍ശനം നടത്തുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ജൂണ്‍ നാലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവ് പ്രകാരം ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പ്രതികരിച്ചു.

അതേസമയം വിഷയത്തില്‍ അമേരിക്കയുടെ പ്രതികരണം വന്നതോടെ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും കൃത്യമായ സമയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു

Top