News Desk

2021-05-31 06:52:59 pm IST
ദോഹ: പ്രായാധിക്യമുള്ളവരുടെ വൈദ്യ സംരക്ഷണത്തിനായി ലോകാരോഗ്യ സംഘടന നിയമിച്ച വിദഗ്ധ സംഘത്തില്‍ ഖത്തറില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധയും ഉള്‍പ്പെട്ടു. ഖത്തര്‍ ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ് അംഗം ഡോ. ഹനാദി അല്‍ ഹമ്മാദി ആണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തില്‍ ഉള്‍പ്പെട്ടത്. 

ആരോഗ്യ രംഗത്തെ ഖത്തര്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടമാണ് ലോകാരോഗ്യ സംഘടനയുടെ ഈ തീരുമാനമെന്ന് പ്രാദേശിക പത്രം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുടെ വിവിധ രാജ്യാന്തര പ്രോജക്ടുകളില്‍ നേരത്തെ തന്നെ ഡോ. ഹനാദി  പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
WHO Qatar
Top