News Desk

2021-02-16 11:25:32 am IST
ജനീവ: ഓക്‌സ്ഫഡ് വാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അംഗീകാരം നല്‍കി. വാക്‌സീന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തല്‍.

വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയതോടെ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനകഎസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ നല്‍കാനാകും. 

ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്‌സിനാണ് കൊവിഷീല്‍ഡ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top