News Desk

2021-10-14 05:44:10 pm IST
ജനീവ: കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന പുതിയ വിദഗ്ധ സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ്19 മൃഗങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണോ ഏതെങ്കിലും ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതാണോ എന്ന സാധ്യതകളെ കണ്ടെത്തുന്നതിനാണ് 26 അംഗ വിദഗ്ധ സംഘത്തിന് രൂപം നല്‍കിയത്.

കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നല്‍കി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്. 

അതേസമയം, ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒന്നര വര്‍ഷം പിന്നിട്ടു. ഇപ്പോഴും എങ്ങിനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് പ്രധാന തടസ്സം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top