News Desk

2021-11-25 06:04:56 pm IST
ന്യൂയോര്‍ക്ക്: കൊവിഡിന്റെ വ്യാപനം അവസാനിച്ചുവെന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നുമുള്ള തെറ്റിദ്ധാരണകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. 

ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി ചില രാജ്യങ്ങള്‍ മാസ്‌ക്കിന്റെ ഉപയോഗവും, സാമൂഹിക അകലം പാലിക്കുന്നതും അവസാനിപ്പിച്ചിരിക്കുന്നു. ഇതു ശരിയല്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് വ്യക്തമാക്കി.

ലോകത്ത് ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതോടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരും, അല്ലാത്തവരും കൃത്യമായി മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. വാക്‌സിനേഷന്‍ ജീവന്‍ സംരക്ഷിച്ചുവെന്നത് ശരിയാണ്, എന്നാല്‍ വാക്‌സിനേറ്റ് ചെയ്തവരിലും വീണ്ടും വൈറസ് വ്യാപിക്കുന്നതിനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനും ഇടയാക്കും. ഇതാണ് മാസ്‌ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top