News Desk

2021-03-30 03:00:18 pm IST
തൃശ്ശൂര്‍: ക്രൈസ്തവ പുരോഹിതനോട് പരസ്യമായി മുസ്ലീം വിരുദ്ധത പറഞ്ഞ് തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍. 'റിപ്പോര്‍ട്ടര്‍' ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഒല്ലൂരില്‍ സെന്റ് ആന്റണീസ് ഫെറോണ ചര്‍ച്ചിലെ ഫാദര്‍ ജോസ് കോണിക്കാരയുമായി ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നതിന്റെ വീഡിയോയിലാണ് ബി. ഗോപാലകൃഷ്ണന്‍ പരസ്യമായ വര്‍ഗീയ പരാമര്‍ശങ്ങള്‍.  

സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്ലീം ശക്തിയാണെന്നും നിങ്ങളുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയാണ് നിങ്ങള്‍ സഹായിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇസ്ലാം മതത്തെ വിമര്‍ശിച്ച ഗോപാലകൃഷ്ണന്‍, സ്വന്തം മതം മാത്രം വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇസ്ലാം മതക്കാരെന്നും അവിടെ നശിപ്പിക്കപ്പെടുന്നത് ക്രൈസ്തവരും ഹിന്ദുക്കളുമാണെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂന പക്ഷത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്കും കൂടി വേണ്ടിയാണ് ബി.ജെ.പി സംസാരിക്കുന്നതെന്നും എന്നാല്‍ നിങ്ങള്‍ അത് കാണുന്നില്ലെന്നും ശത്രുക്കളേതാണ് മിത്രങ്ങളേതാണ് മനസിലാക്കുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

മുമ്പ് തൃശൂര്‍ നഗരത്തില്‍ ക്രൈസ്തവരുടെ കടകളാണ് കൂടുതലെങ്കില്‍ ഇപ്പോള്‍ ഇസ്ലാമൈസേഷന്‍ സംഭവിച്ച് നഗരത്തില്‍ മുസ്ലീം കടകളാണ് കൂടൂതലെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. 

ഫാദര്‍ പള്ളിയില്‍ ബൈബിള്‍ എടുക്കുന്നതിന് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ. രാമായണവും മഹാഭാരതവും വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല, മറിച്ച് നികുതി പണം ഉപയോഗിച്ച് ഖുറാന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുകയാണെന്നും അത് നമ്മുടെ ഓരോരുത്തരുടെയും പണമാണെന്നും ബി. ഗോപാലകൃഷ്ണന്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top