ദുബൈ: വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് ദുബൈ ഭരണാധികാരിയുടെ മകള്‍ ഉന്നയിച്ച വിഡിയോ പുറത്തു വന്നത് വലിയ ചര്‍ച്ചയായിരുന്നു. ദുബൈ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ ലത്തീഫ ആണ് ആരോപണങ്ങള്‍ ഉന്നയിച്ചെത്തിയത്.
ദുബൈയിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട തന്നെ തിരികെ പിടിച്ചു കൊണ്ടു പോയെന്നും ഇപ്പോള്‍ ബന്ധിയാക്കിയിരിക്കുകയാണെന്നുമായിരുന്നു വീഡിയോയില്‍ അവര്‍ ആരോപിച്ചത്. വീഡിയോയെ ചൊല്ലി ഏറെ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ലത്തീഫ രാജകുമാരി ജീവനോടെയുണ്ടെന്നതിന് തെളിവ് നല്‍കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി ദുബൈ രാജകുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂമിന്റെ മകളായ ലത്തീഫ ബിന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന ഷെയ്ഖ ലത്തീഫയുടെ ആരോപണങ്ങള്‍ കോളിളക്കം സൃഷ്ടിച്ചത് അതിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ്. 2018 ലാണ് ഇവര്‍ ദുബൈയിലെ വീട്ടില്‍ നിന്നും ഒളിച്ചോടി ഇന്ത്യയിലെത്തിയത്. കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടന്ന രാജകുമാരിയെ ഇന്ത്യന്‍ കമാന്‍ഡോകളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലില്‍ ദുബൈയിലേക്ക് മടക്കി അയക്കുകയായിരുന്നു.
ഒളിച്ചോട്ടം അടക്കം വിവിധ വിഷയങ്ങളിലാണ് ലത്തീഫ നേരത്തെയും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബി.ബി.സി അന്വേഷണ പരിപാടിയായ പനോരമയാണ് ലത്തീഫയുടെ ഒരു വീഡിയോ പുറത്തുവിട്ടത്. ബാരിക്കേഡുകള്‍ തീര്‍ത്ത ഒരു വില്ലയ്ക്കുള്ളില്‍ തന്റെ താത്പ്പര്യത്തിന് വിരുദ്ധമായി ബന്ധിയാക്കിയിരിക്കുകയാണ് എന്നായിരുന്നു ആരോപണം. ദുബൈയിലെ വസതിയില്‍ താത്പ്പര്യത്തിന് വിരുദ്ധമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ശുചിമുറിയില്‍ നിന്നും ചിത്രീകരിച്ചു എന്ന് സംശയിക്കുന്ന വിഡിയോയില്‍ ലത്തീഫ പറയുന്നത്. 2018ലെ ഒളിച്ചോട്ടത്തെ കുറിച്ചും മടക്കി കൊണ്ടു പോയതിനെക്കുറിച്ചും അവര്‍ ഈ വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. പതിനഞ്ചോളം ഇന്ത്യന്‍ കമാന്‍ഡോകളും യു.എ.ഇയിലെ ചില ഉദ്യോഗസ്ഥരും യോട്ടിലെത്തിയിരുന്നു.
ഇതിനു ശേഷം തന്നെ അബോധാവസ്ഥയിലാക്കി ഒരു പ്രൈവറ്റ് ജെറ്റില്‍ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്. പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും അലറി വിളിച്ചിട്ടും ഒന്നു വകവയ്ക്കാതെ ബലപ്രയോഗത്തിലൂടെയാണ് ഇതൊക്കെ ചെയ്തത്. ലത്തീഫയുടെ കൈകള്‍ പിറകില്‍ ബന്ധിച്ചിരുന്നുവെന്നും കമാന്‍ഡോകളുടെ അവര്‍ അഭ്യര്‍ഥന നടത്തുന്നത് കേട്ടിരുന്നു എന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. യോട്ടില്‍ വച്ച് പിടികൂടിയപ്പോള്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയെത്തിയതാണെന്നും ദുബൈയിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലത്തീഫ പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അഭ്യര്‍ഥനകള്‍ ചെവിക്കൊള്ളാതെ പ്രൈവറ്റ് ജെറ്റില്‍ ദുബൈയിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക