News Desk

2021-06-02 04:19:57 pm IST
ദോഹ: രാജ്യത്ത് താപനില വര്‍ധിച്ചതോടെ വാഹനങ്ങളുടെ ടയറുകള്‍ക്ക് ചില കേന്ദ്രങ്ങള്‍ അമിത വില ഈടാക്കുന്നതായി പരാതി. ഖത്തറിലെ ടയര്‍ കച്ചവടക്കാരെയും അതുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികള്‍ ചെയ്തു ജീവിക്കുന്നവരെയും സംബന്ധിച്ചിടത്തോളം ചൂട് കൂടുന്ന മാസങ്ങള്‍ അവരുടെ പ്രധാനപ്പെട്ട സീസണുകളില്‍ ഒന്നാണ്. എന്നാല്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായി ടയറുകള്‍ക്ക് അമിത വില ഈടാക്കാനാണ് ഇത്തരം കച്ചവടക്കാര്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

100 റിയാലോളമാണ് ചില കച്ചവടക്കാര്‍ പെട്ടെന്ന് ടയറുകള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ക്യാംപിങ് സീസണ്‍ അവസാനിച്ച ശേഷം ചൂട് കാലം ആരംഭിച്ചതും  നിലവില്‍ വാഹന പരിശോധന കാലമായതിനാലും ടയര്‍ വിലയില്‍ കൃത്രിമം കാണിക്കാന്‍ കച്ചവടക്കാര്‍ തയ്യാറാവുന്നുണ്ട്. സാധാരണ വലിയ  കാറുകള്‍ക്ക് സിംഗിള്‍ ടയറിന് 1000 റിയാലും ആഡംബര കാറുകള്‍ക്ക് 2800 റിയലുമാണ് നിലവില്‍ രാജ്യത്ത് ഈടാക്കി വരുന്നത്.

പത്ത് ശതമാനത്തോളം വര്‍ധനവാണ് ടയറുകളുടെ കാര്യത്തില്‍ കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍, ജാപ്പനീസ് ടയറുകള്‍ക്കാണ് രാജ്യത്ത് ഗുണമേന്മയുടെ കാര്യത്തില്‍ ആവശ്യക്കാര്‍ ഏറെ. വളരെ കുറഞ്ഞ വിലയില്‍ ചൈനീസ് ടയറുകളും രാജ്യത്ത് ലഭ്യമാണ്. വില വര്‍ധനവ് അവസാനിപ്പിക്കാന്‍ വാണിജ്യ മന്ത്രാലയം ഇടപെടണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top