News Desk

2021-04-01 04:48:16 pm IST

അഗര്‍ത്തല: തൃപുരയില്‍ അമ്പതു വയസ്സുകാരിയെ  ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സെപജിജാല ജില്ലയിലെ നാല്‍ചാറിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂര്‍ സ്വദേശി ദുലാല്‍ ദാസാണ് അറസ്റ്റിലായത്.

ഹോളി ദിനത്തിലാണ് യുവതിയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള മുള കയറ്റിയിറക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതി അറസ്റ്റ് ഉറപ്പായതോടെ ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അതേസമയം, കൊല്ലപ്പെട്ട സ്ത്രീ വിധവയാണെന്നും ഇവരും പ്രതിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദിവസം ഇരുവരും യുവതിയുടെ വീട്ടില്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന്  ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ


വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top