2021-03-27 06:06:31 pm IST
തൃശൂര്‍: കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഒല്ലൂര്‍ ഉല്ലാസ് നഗറില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അഞ്ചേരി രാജന്‍(66) ആണ് ഭാര്യ ഓമനയെ (60) വെട്ടിക്കൊന്നത്. 

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. അമ്മയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. മകന്റെ നില ഗുരുതരമാണ്. ഇയാളെ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കുടുംബ വഴക്കും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണണം ആരംഭിച്ചിട്ടുണ്ട്. ഏറെ കാലമായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നു പുലര്‍ച്ചെയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി. അതിനിടെയാണ് രാജന്‍ വാക്കത്തി എടുത്തു ഓമനയെ വെട്ടിയത്. വെട്ടേറ്റ ഒമന തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇതിനിടെ ബഹളം കേട്ടു ഓടിയെത്തിയപ്പോഴാണ് ഇവരുടെ മകനും വെട്ടേറ്റ്.  അതിനു ശേഷം അടുക്കളയില്‍ കയറി മണ്ണെണ്ണ ഒഴിച്ചു രാജന്‍ തീകൊളുത്തുകയായിരുന്നു. ബഹളം കേട്ടു അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും രാജനെയും ഓമനയെയും രക്ഷിക്കാനായില്ല. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top