News Desk

2021-03-17 10:28:01 pm IST
കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ. സുധാകരന്‍. താനാരോടും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടും. ധര്‍മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം പിന്‍വലിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിണറായിയുടെ എതിര്‍ സ്ഥാനാര്‍ഥി ആരാകും എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനം ഇതുവരെ വന്നിട്ടില്ല. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top