News Desk

2021-02-03 05:59:21 pm IST
കൊവിഡ് പുരുഷന്മാരെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ചോദ്യം ആഗോള തലത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള ഉത്തരം വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ വൈറസ് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷി കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. 

കൊവിഡ് വൈറസ് പുരുഷന്മാരുടെ പ്രത്യുത്പാദന സംവിധാനത്തില്‍ മാരക പ്രഹരമേല്‍പ്പിച്ച് ബീജ കോശങ്ങളെ നശിപ്പിക്കും.റീപ്രൊഡക്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്. അതേസമയം, ആശങ്കപ്പെടാന്‍ മാത്രം തെളിവുകള്‍ ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല. പുരുഷ ജനനേന്ദ്രിയത്തെ ബാധിക്കുകയും ബീജകോശ വികസനം താറുമാറാക്കുകയും ചെയ്യുന്ന വൈറസ് പ്രത്യുത്പാദന ഹോര്‍മോണുകളെയും താളം തെറ്റിക്കുമെന്ന് മുന്‍പ് നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വൈറസ് ശ്വാസകോശ കോശങ്ങളിലേക്ക് പ്രവേശനം നേടാന്‍ കരുവാക്കുന്ന റിസപ്റ്ററുകള്‍ പുരുഷ ലൈംഗികാവയവത്തിലും കാണപ്പെടുന്നതായി ജര്‍മനിയിലെ ജസ്റ്റസ് ലൈബിഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ട് പറയുന്നു. 10 ദിവസത്തെ ഇടവേളകളില്‍ 60 ദിവസത്തേക്ക്, കൊവിഡ് ബാധിതരായ 84 പുരുഷന്മാരെയാണ് പഠനവിധേയമാക്കിയത്. കൊവിഡ് രോഗികളുടെ ബീജ കോശങ്ങളില്‍ നീര്‍ക്കെട്ടിന്റെയും ഓക്സിഡേറ്റീവ് സ്ട്രെസിന്റെയും അടയാളങ്ങള്‍ ഗവേഷകര്‍ക്ക് കാണാന്‍ സാധിച്ചു. ഈ രാസ അസന്തുലിതാവസ്ഥയ്ക്ക് ശരീരത്തിലെ ഡി.എന്‍.എയെയും പ്രോട്ടീനുകളെയും നശിപ്പിക്കാന്‍ സാധിക്കും.കൊവിഡ് എത്ര തീവ്രമാകുന്നോ അത്രയും കൂടുതല്‍ മാറ്റങ്ങള്‍ ബീജകോശങ്ങളില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top