News Desk

2020-10-18 10:28:08 pm IST
ന്യൂഡല്‍ഹി: ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി ജനം പാലിക്കണമെന്നും വിദഗ്ധസമിതി നിര്‍ദേശിച്ചു. 

മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ചാല്‍ അടുത്തവര്‍ഷം ഫെബ്രുവരിയോട കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിയും. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ അതി തീവ്രഘട്ടം പിന്നിട്ടതായും വിദഗ്ധ സമിതി വ്യക്തമാക്കി. 

സുരക്ഷമുന്‍കരുതലുകളില്‍ ഉണ്ടാവുന്ന ഇളവുകള്‍ വീണ്ടും കൊവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും. അടുത്തദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും ശൈത്യകാലവും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top