News Desk

2021-03-02 03:21:33 pm IST
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ രഞ്ജിത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോയെന്ന് സി.പി.ഐ.എം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും രഞ്ജിത്ത് പറഞ്ഞു.

സിറ്റിങ് എം.എല്‍.എ എ പ്രദീപ്കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നതെന്നാണ് വിവരം. എം.എല്‍.എ ആയി മൂന്നു ടേം പൂര്‍ത്തിയാക്കിയിട്ടുണ്ട് പ്രദീപ് കുമാര്‍. സംവിധായകന്‍ രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ സി.പി.ഐ.എം നേരത്തെ ആലോചിച്ചിരുന്നെങ്കിലും അനുകൂല മറുപടിയായിരുന്നില്ല ഉണ്ടായിരുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top