News Desk

2021-03-19 11:16:41 am IST
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്ന് തുറന്നുപറഞ്ഞ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.പിയുമായ കെ സുധാകരന്‍. 

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ് കേരളത്തിലെ രീതി. അതിനു മാറ്റം സംഭവിച്ചാല്‍ കോണ്‍ഗ്രസിനു ക്ഷീണമാകുമെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി വിടുന്നതിനെ കുറിച്ച് താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും  വ്യക്തമാക്കി.

രണ്ട് മുന്നണികള്‍ക്ക് ബദലായി ബി.ജെ.പി വളരുന്നത് തള്ളിക്കളയാനാവില്ല. ബി.ജെ.പിയെ വളരാന്‍ അനുവദിച്ചാല്‍ നിലവിലെ കേരള രാഷ്ട്രീയം കലങ്ങിമറിയും. സംഘടനാ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് നില നില്‍പ്പില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

അവസരം കിട്ടിയാല്‍ പാര്‍ട്ടിയുടെ പഴയകാല പ്രവര്‍ത്തന ശൈലി പുനസ്ഥാപിക്കും. കെ.സുധാകരന് കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top