News Desk

2021-03-04 01:04:28 pm IST
ദോഹ: ഖത്തറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അല്‍ താനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇക്കാര്യത്തിലുള്ള തീരുമാനം അറിയിച്ചത്. 

നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരും. രാജ്യം സമ്പൂണ ലോക്ക് ഡൗണിലേക്കു പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്. നിലവില്‍ പ്രതിദിന കേസുകള്‍ നാനൂറോളമാണെങ്കിലും ജാഗ്രതയോടെ മുന്നോട്ടു പോയാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top