News Desk

2021-04-18 10:11:57 am IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്.

24 മണിക്കൂറിനിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷം കടന്നത്. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ ഇവിടെ മരിച്ചു. ഡല്‍ഹിയില്‍ 167 പേര്‍ മരിച്ചു.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.47 കോടി ആയി ഉയര്‍ന്നു. 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,28,09,643 രോഗമുക്തരായിട്ടുണ്ട്. 1,77,150 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.

മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനം. ഡല്‍ഹി (24,375), കര്‍ണാടക (17,489), ഛത്തീസ്ഗഢ് (16083) എന്നീ സംസ്ഥാനങ്ങളിലെയും നില അതീവ ഗുരുതരമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top