News Desk

2021-03-15 06:14:42 pm IST
കാലിഫോര്‍ണിയ: കാണാതായി രണ്ട് മണിക്കൂറിനുള്ളില്‍ ആറുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 14 വയസ്സുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യാനയിലെ ന്യൂ കാര്‍ലിസ്ലിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഗ്രേയ്‌സ് റോസ് എന്ന ആറുവയസ്സുകാരിയെയാണ് വെള്ളിയാഴ്ച കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് ഗ്രേയ്‌സിനെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ എട്ടരയോടെ ഗ്രേയ്‌സിന്റെ വീടിന് അധികം അകലെയല്ലാതെയുള്ള ഒരിടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. 

ഇന്ത്യാന സ്വദേശിയാണ് അറസ്റ്റിലായ പതിനാലുകാരനുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അപരിചിതരോട് പോലും ഇടപഴകാന്‍ മടിയില്ലാത്ത പ്രകൃതമായിരുന്നു ഗ്രേയ്‌സിന്റേത്. അറസ്റ്റിലായ പതിനാലുകാരന്റെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വീടിന് വെളിയില്‍ സുഹൃത്തുക്കളോടൊപ്പം കളിക്കാനായി പോയതായിരുന്നു ഗ്രേയ്‌സ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഗ്രേയ്‌സിന്റെ മരണകാരണം വ്യക്തമാകൂവെന്നാണ് വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top