News Desk

2021-03-31 11:23:29 am IST

ന്യൂഡല്‍ഹി: ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തുന്ന യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കും. ഇക്കാര്യം ആലോചിക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും എയര്‍ലൈനുകള്‍ക്കും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ നിര്‍ദേശം നല്‍കി. 

യാത്രക്കാര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഈ മാസം 13-ന് വ്യോമയാന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍, ചില വിമാനത്താവളങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്ന് പരിശോധനായക്ക് ശേഷം വ്യോമയാന വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണിക്കുന്നവരില്‍നിന്ന് നിയമപ്രകാരമുള്ള പിഴ തല്‍ക്ഷണം ഈടാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ പരിഗണിക്കാമെന്നും ഇതിന് പ്രാദേശിക പൊലീസിന്റെ സഹായം തേടാമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top