ലഖ്നൗ: വീടിന് മുന്നില്‍ ഹോളി ആഘോഷിക്കുന്നതിനെ എതിര്‍ത്ത 60കാരിയെ ഒരു സംഘം ആളുകള്‍ കൂടി അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ മേവാതി തോലയിലായിരുന്നു സംഭവം. രക്ഷിക്കാന്‍ ശ്രമിച്ച കുടുംബത്തിലെ അഞ്ച് പേര്‍ക്കുകൂടി ആക്രമണത്തില്‍ പരിക്കേറ്റു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിലെ ഹോളി ആഘോഷത്തെ എതിര്‍ത്തതില്‍ പ്രകോപിതരായ ഒരു കൂട്ടം സംഘം വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. വൃദ്ധയെ കല്ലും വടിയും ഉപയോഗിച്ച് മര്‍ദിച്ചെന്ന് എ.എസ്.പി പ്രശാന്ത് കുമാര്‍ പ്രസാദ് പറഞ്ഞു.
വയോധികയെ രക്ഷിക്കാനെത്തിയ കുടുംബത്തിലെ മറ്റ് അംഗങ്ങളെയും അക്രമി സംഘം മര്‍ദിച്ചു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് മര്‍ദനമേറ്റത്. ഇവര്‍ ചികിത്സയിലാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക