News Desk

2021-03-17 08:15:38 pm IST

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടക മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി പീഡിപ്പിച്ച 
യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പിതാവിന്റെ പരാതി. ബെംഗളൂരുവിലെ ഹോസ്റ്റലില്‍ നിന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് ബെലഗാവി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

അജ്ഞാതരായ ആളുകള്‍ വന്ന് മകളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു. ഇവര്‍ തന്നെയാണ് മന്ത്രിയോടൊപ്പമുള്ള മകളുടെ വീഡിയോ പ്രചരിപ്പിച്ചതെന്നും പിതാവ് ആരോപിച്ചു.

മന്ത്രിയോടപ്പമുള്ള വിഡിയോ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്നും തന്റെ അനുവാദത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നും മകള്‍ പറഞ്ഞതായി ഇദ്ദേഹം പറയുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം മകളുടെ ഫോണ്‍ ഓഫായി. ഇപ്പോള്‍ മകള്‍ എവിടെയാണെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ചാനലില്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മകളെ വിളിച്ചു. നിന്നെപ്പോലൊരാളാണ് വിഡിയോയില്‍ ഉള്ളതെന്ന് പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും മോര്‍ഫ് ചെയ്തതാണെന്നും മകള്‍ പറഞ്ഞെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top