News Desk

2021-06-02 06:37:08 pm IST
ഭോപാല്‍: മധ്യപ്രദേശില്‍ 21 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ചതിനു ശേഷം ഓടുന്ന ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ സെഹോറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്ദോര്‍-ബിലാസ്പൂര്‍ ട്രെയിനില്‍ വെച്ച് സെഹോര്‍ സ്‌റ്റേഷന്‍ എത്തുന്നതിന് രണ്ട് കിലോമീറ്റര്‍ മുന്‍പാണ് ക്രൂരകൃത്യം നടന്നത്. 

മുസ്‌കാന്‍ ഹാഡ എന്ന 21 വയസ്സുകാരിയാണ് ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടതെന്ന്  സെഹോര്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ എസ്.എസ്. ചൗഹാന്‍ പറഞ്ഞു. യുവതി സഞ്ചരിച്ച കംപാര്‍ട്ട്‌മെന്റില്‍ വെച്ച് ബഹളം കേട്ടതായി മറ്റ് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റ യുവതി ഓടി വന്ന് ബര്‍ത്തിലിരിക്കുകയും  പെട്ടെന്ന് താഴോട്ട് വീഴുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു 

അതേസമയം, സ്ലീപ്പര്‍ ക്ലാസില്‍ സഞ്ചരിച്ച യുവതിയെ കുറച്ചു പേര്‍ ചേര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി സഹോദരന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസുകാര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയിരുന്നെങ്കിലും യുവതി മരിച്ചിരുന്നു. 

പ്രതികള്‍ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്തിരുന്നു. ട്രെയില്‍ സെഹോര്‍ സ്‌റ്റേഷനിലെത്തുന്നതിന് മുന്‍പ് പ്രതികള്‍ രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹോദരനെ കാണാനായി ഭോപ്പാലിലേക്ക് പോകുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top