News Desk

2021-10-14 03:43:26 pm IST
മസ്‌കത്ത്: ഒമാനില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ മരണപ്പെട്ട യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു അറബ് സ്ത്രീയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

കൊല്ലപ്പെട്ട യുവതിയും പ്രതിയായ യുവതിയും ഒരേ രാജ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവരുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top