Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-06-20 10:05:38am IST

മലപ്പുറം:കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട്ടുകാരിയാണ് പരാതിക്കാരി. സംഭവത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിനു കൈമാറിയത്. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു.

നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

Top