News Desk

2021-03-19 05:54:30 pm IST

മസ്‌കറ്റ്: ഒമാനില്‍ മലകയറുന്നിതിടെ വീണ് സ്ത്രീ മരിച്ചു. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ബിദ്ബിദ് വിലായത്തിലെ സെയ്ഹ് അല്‍ അഹ്മര്‍ ഏരിയയില്‍ മലമുകളില്‍ നിന്നാണ് സ്ത്രീ വീണത്. 

അധികൃതര്‍ക്ക് വിവരം ലഭിച്ച ഉടനെ തന്നെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്തെത്തി. 

സ്ത്രീയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top