News Desk

2021-02-27 03:16:00 pm IST
സിതാപുര്‍: ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ യുവതിയെ ജീവനോടെ തീയിട്ടു. അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മിശ്രിഖ് മേഖലയില്‍ ചുമട്ടുതൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയോടു ക്രൂരത കാണിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണു സംഭവം നടന്നത്. 

മിശ്രിഖ് മേഖലയിലുള്ള തന്റെ അമ്മവീട്ടിലേക്ക് പോയതായിരുന്നു യുവതി. സിദ്ദൗലിയില്‍ നിന്നുള്ള മാര്‍ഗമധ്യേ ചുമട്ടതൊഴിലാളിയോട് ലിഫ്റ്റ് ചോദിച്ചിരുന്നു. തുടര്‍ന്നാണ് 55കാരനായ ആളും അയാളുടെ മകനും യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ശരീരത്തില്‍ 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top