ദുബൈ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അബുദാബി ഭാഗത്തേയ്ക്കുള്ള റോഡില്‍ ഇന്നു രാവിലെ 28 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. സംഭവത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റു. ദുബായ് എമിറേറ്റ്സ് റോഡില്‍ മണിക്കൂറുകളോളം വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്ത്തണമെന്ന്അധികൃതര് അറിയിച്ചു. ലൈനുകള്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ കൃത്യമായി പാലിക്കണം. വാഹങ്ങളുടെ സ്പീഡ് കൂടാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.
സുരക്ഷിതമായി അകലം പാലിക്കാത്തതിനാലാണ് രണ്ട് വാഹനങ്ങള്‍ക്കിടയില്‍ ആദ്യത്തെ അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയപ്പോള്‍ മൂടല്‍ മഞ്ഞ് കാരണം പിന്നില്‍ നിന്ന് വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക