ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കവര്‍ച്ചാശ്രമം തടയുന്നതിനിടെ 25 കാരിയെ മോഷ്ടാവ് കുത്തിക്കൊലപ്പെടുത്തി. ആദര്‍ശ് നഗര്‍ പ്രദേശത്തെ സി.സി.ടി.വി ക്യാമറയിലാണ് ക്രൂരമായ സംഭവം പതിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവമാണിത്.
അമ്മയ്ക്കും രണ്ടുവയസ്സുകാരനായ മകനും ഒപ്പം മാര്‍ക്കറ്റില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പഞ്ചാബ് സ്വദേശിയും ആദര്‍ശ് നഗറില്‍ താമസക്കാരിയുമായ സിമ്രാന് കൗര്‍ എന്ന യുവതിക്ക് നേരേ ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ഒരാള്‍ സ്ത്രീകളുടെ പിന്നില്‍ നിന്നുമെത്തി മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പ്രതിരോധിക്കുന്നതിനിടെ യുവതിയെ മോഷ്ടാവ് കത്തികൊണ്ട് കുത്തിവീഴ്ത്തുകയായായിരുന്നു.
ആദ്യം യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമി, യുവതി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം, സമീപ പ്രദേശങ്ങളില്‍ നിരവധി തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍ നടന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക