News Desk

2021-10-14 10:31:21 pm IST
കൊളറാഡോ: വിമാനത്താവളത്തില്‍ പൂര്‍ണ്ണ നഗ്നയായെത്തിയ യുവതി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തിലാണ് സംഭവം. 

കൈയിലൊരു വാട്ടര്‍ ബോട്ടിലുമായി എത്തിയ നഗ്നയായ യുവതിയുടെ നഗ്നത മറക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ കുതറി മാറി. എങ്കിലും യുവതിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. 

അമിതമദ്യപാനത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളാലാണ് യുവതി നഗ്നയായി വിമാനത്താവളത്തിനകത്ത് എത്തിയതെന്നാണ് ഡെന്‍വര്‍ പൊലീസ് വിശദീകരിക്കുന്നത്. 

കഴിഞ്ഞ മാസം 19-ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വിമാനത്താവളത്തിലെ എ 37 ഗേറ്റില്‍ യുവതി എത്തിയത്. സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഇന്നലെയാണ്, വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം പുറത്തുവന്നത്. 

സാധാരണ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കു മാത്രമാണ് വിമാനത്താവളത്തിനുള്ളിലെ ഗേറ്റിലേക്ക് വരാന്‍ കഴിയുക. എന്നാല്‍ ഈ യുവതി എങ്ങനെയാണ് വന്നതെന്നോ എന്താണ് സംഭവിച്ചത് എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. 

വിമാനത്താവള ഗേറ്റിനരികിലേക്ക് യുവതി വന്നെത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കൈയില്‍ ലഗേജൊന്നും ഇല്ലാതെ കൂളായാണ് യുവതി വിമാനത്താവളത്തിനകത്തേക്ക് വന്നത്. കൈയില്‍ ഒരു വെള്ളക്കുപ്പി മാത്രമേ ഉണ്ടായിരുന്നുളളൂ. പൂര്‍ണ്ണ നഗ്നയായിരുന്നു യുവതി. 

ഗേറ്റിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരോട് ചിരിച്ചു കൊണ്ട് ഇവര്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാമെന്ന് സി.ബി.എസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തൊക്കെയുണ്ട് വിശേഷം, എവിടന്നു വരുന്നു എന്നൊക്കെ അവിടെയുള്ളവരോട് ഈ യുവതി ചോദിക്കുന്നത് കേള്‍ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിനിടെ, വിവരമറിഞ്ഞ് വന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ Woman who stripped naked at airport265പുതപ്പ് പുതപ്പിക്കാന്‍ ശ്രമിക്കുന്നതും അവര്‍ കുതറിമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതിനു ശേഷമാണ്, വനിതാ പൊലീസ് അവരെ പുറത്തുകൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റിയത്. 

അതേസമയം, മനോനില തെറ്റിയ അവസ്ഥയില്‍ ഒരു യുവതി നഗ്നയായി വന്നിരുന്നുവെന്നും അവരെ പിന്നീട് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെന്‍വര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top