News Desk

2021-03-08 05:01:45 pm IST
അബുദാബി: സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവര്‍മാര്‍ പുരുഷന്മാരേക്കാള്‍ ജാഗ്രത പുലര്‍ത്തുന്നതായി സര്‍വേ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോഡ് സേഫ്റ്റി യുഎഇയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

യു.എ.ഇ റോഡ് സുരക്ഷാ മോണിറ്റര്‍ ആണ് ആറു വര്‍ഷം നീണ്ട നിരീക്ഷണ ഗവേഷണത്തിലൂടെ കൃത്യമായ ഡാറ്റ കണ്ടെത്തി പുറത്തുവിടുന്നത്. യു.എ.ഇയില്‍ അപകടങ്ങള്‍ വരുത്തുന്നതില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കുറവാണ്. നിയന്ത്രിത വേഗതയില്‍ സുരക്ഷിത ഡ്രൈവിംഗ് നടത്തുന്നവരാണ് സ്ത്രീകളെന്നും പഠനം വ്യക്തമാക്കുന്നു.

വനിതാ ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിഗണന പക്ഷെ ഇനിയും ലഭിച്ചിട്ടില്ലെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ലിംഗപരമായ മുന്‍വിധി ഇതില്‍ പങ്കുവഹിക്കുന്നതാണ് കാരണം. റോഡ് പെരുമാറ്റത്തില്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വമായ മനോഭാവം പുലര്‍ത്താന്‍ സ്ത്രീകള്‍ക്കാണ് സാധിക്കുന്നതെന്ന്-റോഡ് സേഫ്റ്റി യു.എ.ഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top