News Desk

2021-04-25 02:48:46 pm IST
മുംബൈ: കൊവിഡിനെ പ്രതിരോധിക്കാന്‍ സ്ത്രീളുടെ ശരീരത്തില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. ചേരികളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോള്‍ മറ്റു മേഖലകളില്‍ കൊവിഡ് പോസിറ്റീവ് ആകുന്നത് വര്‍ധിക്കുകയാണെന്നും ബ്രിഹാന്‍ മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്‍ നടത്തിയ സെറോ സര്‍വേയില്‍ പറയുന്നു.

ആന്റിബോഡി കണ്ടെത്തുന്നതിനായി ഒരുകൂട്ടം ആളുകളുടെ രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്ന രീതിയാണ് സെറോ സര്‍വേ സ്വീകരിച്ചത്. മുംബൈയിലെ 24 വാര്‍ഡുകളില്‍ നിന്നുമായി 10,197 രക്ത സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ആന്റിബോഡിക്കായി നടത്തിയ സെറം പരിശോധനയില്‍ സെറോ പോസിറ്റീവ് (ആന്റിബോഡി കൂടുതല്‍ ഉള്ളത്) ആകുന്ന നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് എന്നാണ് കാണിക്കുന്നത്. സ്ത്രീകളില്‍ ഇത് 37.12 ശതമാനമാണെങ്കില്‍ പുരുഷന്മാരില്‍ ഇത് 35.02 ശതമാനം മാത്രമാണ്. ബ്രിഹാന്‍ മുംബൈ കോര്‍പറേഷനിലെ കസ്തൂര്‍ബ ആശുപത്രിയുടെ മോളികുലാര്‍ ബയോളജി ലബോറട്ടറിയാണ് സാമ്പിള്‍ പരിശോധന നടത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top