Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ:ഖത്തർ ഇന്ധന കമ്പനിയായ വൊക്വോദിന്റെ സിദ്ര കൺവീനിയൻസ് സ്‌റ്റോറുകളുടെ പ്രവർത്തനം പൊതുമേഖലാ സ്ഥാപനമായ അൽമീര കൺസ്യൂമർ ഗുഡ്‌സ് കമ്പനിയുടെ കീഴിലായിരിക്കും.ഇതു സംബന്ധിച്ച് വൊക്വോദും അൽമീരയും ധാരണാപത്രം ഒപ്പുവച്ചു.

ഇപ്പോഴുള്ളതും ഭാവിയിൽ തുറക്കുന്നതുമായ സിദ്ര സ്‌റ്റോറുകളുടെ നടത്തിപ്പും മാനേജ്‌മെന്റും അൽമീരയ്ക്കായിരിക്കും.   നിലവിൽ രാജ്യത്തെ വൊക്വോദ് സ്‌റ്റേഷനുകളിൽ 65 സിദ്ര സ്‌റ്റോറുകളാണുള്ളത്.

വൊക്വോദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സാദ് റാഷിദ് മുഹമ്മദ് അൽ മുഹന്നദിയും അൽമീര ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ യൂസഫ് അലി അബ്ദുൾറഹ്മാൻ യൂസഫ് അൽ ഒബെയ്ദാനുമാണ് കരാറിൽ ഒപ്പുവെച്ചത്.     
Top