News Desk

2021-03-22 04:14:04 pm IST
ദോഹ: ഖത്തറില്‍ 2021 അവസാനത്തോടെ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് റീട്ടെയില്‍ വിപണി വിഹിതം 90 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് വുഖൂദ്. രാജ്യത്തുടനീളമായി കൂടുതല്‍ പെട്രോള്‍ സ്റ്റേഷനുകള്‍ തുറന്നതോടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വിപണി പങ്കാളിത്തം 85 ശതമാനം ആക്കി ഉയര്‍ത്താന്‍ വുഖൂദിന് കഴിഞ്ഞിരുന്നു.

നിലവില്‍ വുഖൂദിന്റെ 109 പെട്രോള്‍ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഈ വര്‍ഷം എട്ട് സ്റ്റേഷനുകള്‍ കൂടി തുറക്കാനാണ് പദ്ധതി. ഇതോടെ രാജ്യത്തെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 116 ആകും. ആദ്യ പാദത്തില്‍ മൂന്നും വര്‍ഷാവസാനത്തോടെ അഞ്ച് സ്റ്റേഷനുകളും തുറക്കും. വുഖൂദിന്റെ വാഹന പരിശോധന കേന്ദ്രമായ ഫഹസ് സ്റ്റേഷനുകളുടെ എണ്ണം 12 ആണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Woqod
Top