News Desk

2021-04-14 06:22:06 pm IST

ദോഹ: പഴയ ദോഹ തുറമുഖത്തിനടുത്ത് പുതിയ ഗ്യാസോലൈന്‍ സ്റ്റേഷന്‍ ആരംഭിച്ചതായി ഖത്തറിലെ എണ്ണ വിതരണ കമ്പനിയായ വുഖൂദ് ട്വിറ്ററില്‍ അറിയിച്ചു. 91 ഗ്യാസോലൈന്‍, ഡീസല്‍ സേവനങ്ങള്‍ എന്നിവയാണ് പുതിയ സ്റ്റേഷനില്‍ ഉള്‍പ്പെടുന്നത്. 

ഫര്‍ദ് അല്‍ ദോഹ, അല്‍ ഖോര്‍, അല്‍ റുവൈസ്, അല്‍ വക്ര എന്നിവയെ ഉള്‍പ്പെടുത്തി അഞ്ചാമത് പെട്രോള്‍ സ്റ്റേഷന്‍ ആണ് വുഖൂദ് തുറമുഖത്തെ ബോട്ടുകള്‍ക്കും യാച്ചുകള്‍ക്കുമായി നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. 

തങ്ങളുടെ ഇലക്ട്രോണിക് സേവനമായ വുഖൂടെ സര്‍വീസുകള്‍ പുതിയ സ്റ്റേഷനില്‍ ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top