News Desk

2021-04-28 04:50:10 pm IST
ദോഹ: ഖത്തറിലെ മെസാമീര്‍ ഈസ്റ്റ് പെട്രോള്‍ സ്റ്റേഷന്‍ താല്‍കാലികമായി അടച്ചിടുന്നതായി വുഖൂദ് അറിയിച്ചു. ഏപ്രില്‍ 29 മുതല്‍ മെയ് രണ്ട് വരെയാണ് പെട്രോള്‍ സ്റ്റേഷന്‍ അടച്ചിടുന്നത്.

അഷ്ഗലിന്റെ പ്രവര്‍ത്തനങ്ങള്‍ സമീപ പ്രദേശത്തു നടക്കുന്നതു കാരണമാണ് ഇത്തരമൊരു തീരുമാനം. തങ്ങളുടെ സേവനങ്ങള്‍ അടുത്തുള്ള മെസാമീര്‍ വെസ്റ്റ്, അല്‍ തുമാമ 1, മെസാമീര്‍ സൗത്ത് പെട്രോള്‍ സ്റ്റേഷനുകളില്‍ ലഭ്യമാണെന്നും ട്വിറ്ററില്‍ വുഖൂദ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top